കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ മന്ത്രി എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എ സി മൊയതീന്റേയും മറ്റ് നാലുപേരുടേയും വീടുകളിൽ ഇ ഡി പരിശോധന നടത്തുന്നത്. രാവിലെ ഏഴുമണി മുതൽ വടക്കാഞ്ചേരിയിൽ എ സി മൊയ്തീന്റെ വീട്ടിലാരംഭിച്ച റെയ്ഡ് തുടരുകയാണ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ, ബാങ്കിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. എ സി മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിലും ബിനാമികളെന്ന് സംശയിക്കുന്ന നാലുപേരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നതെന്നാണ് സൂചന. ക്രമവിരുദ്ധമായി വായ്പ നല്‍കിയതിലടക്കം എ സി മൊയ്തീന് ബന്ധമുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*