കാസർകോഡ് തിങ്കളാഴ്ച രാത്രി 9 മുതൽ 12 മണിക്കൂർ ദേശീയപാത അടയ്ക്കും

കാസർകോഡ്: കാസർകോഡ് തിങ്കളാഴ്ച രാത്രി ഒൻപതു മുതൽ 12 മണിക്കൂർ ദേശീയപാത അടച്ചിടും. ദേശീയപാതയുടെ ഭാഗമായുള്ള മേൽപാലത്തിന്‍റെ സ്പാൻ കേൺക്രീറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ദേശീയപാത അടച്ചിടുന്നത്.

നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്.

കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*