പാലക്കാട്: കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസിന്റെ ഫ്ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. നാളത്തെ സ്പെഷ്യല്‍ സര്‍വീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സര്‍വീസ് 3.10ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച് രാത്രി 12.40ന് മംഗലാപുരത്ത് എത്തും. ബുധനാഴ്ച ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകില്ല.
Related Articles
‘ജനം തിരസ്കരിച്ചവര്‍ പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു’; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനം തിരസ്കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഇത്തരം പാര്‍ട്ടികള്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനം നിരീക്ഷിക്കുന്നുണ്ടെന്നും അവസരം കിട്ടുമ്പോഴെല്ലാം അവര്‍ ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും മോദി […]
‘കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ, നരേന്ദ്രമോദി സർക്കാരിന് നന്ദി’: കെ.സുരേന്ദ്രൻ
കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി […]
മോദിയ്ക്ക് പ്രശംസയുമായി ജീവദീപ്തി മാസിക; തങ്ങളുടെ നിലപാടല്ലെന്ന് വരാപ്പുഴ അതിരൂപത
സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ലത്തീന്‍ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ മുഖപത്രം വിവാദത്തില്‍. ജീവദീപ്തി മാസികയില്‍ പ്രസിദ്ധീകരിച്ച ആലപ്പുഴ രൂപതയിലെ വൈദികന് ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെ ലേഖനമാണ് വിവാദത്തിന് തുടക്കമിട്ടത്. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചും യുഡിഎഫിനെ പരിഹസിച്ചുമാണ് ഇന്ത്യയെ ആര് നയിക്കണം […]
Be the first to comment