
കാശി: കാശി വിശ്വനാഥ ക്ഷേത്രത്തിലെ പോലീസുകാർക്ക് ഇനി യൂണിഫോമായി കുർത്തയും ധോത്തിയും ധരിക്കാം. പോലീസുകാർക്ക് വിശ്വാസി സൗഹൃദ പ്രതിച്ഛായ ലഭിക്കുന്നതിനാണ് പുതിയ നീക്കം. പൂജാരിമാർക്ക് സമാനമായി പുരുഷ പോലീസുകാർ ധോത്തിയും ഷാളും ഉപയോഗിക്കും. വനിതാ പോലീസുകാർ ചുരിദാറോ കുർത്തയോ ധരിക്കുമെന്നും ക്ഷേത്രാധികൃതർ പറഞ്ഞു. നേരത്തേ 2018 ൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടത്തിയിരുന്നു.
Be the first to comment