
പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരിൽ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ജലീൽ എംഎൽഎയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ആർഎസ്എസ് നേതാവിന്റെ പരാതിയിലാണ് എംഎൽഎക്കെതിരെ കേസെടുത്തിരുന്നത്.
എന്നാൽ കേസിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെളിയിക്കത്തക്ക സാക്ഷി മൊഴികൾ ഒന്നും ലഭ്യമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി പൊലീസ് പരാതിക്കാരന് നോട്ടീസ് നൽകി. പരാതിക്കാരന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും നോട്ടീസിൽ പറയുന്നു.
Be the first to comment