മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം;കെ സിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: പാലക്കാട് മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭമെന്ന് കെ സിബിസി മദ്യവിരുദ്ധ സമിതി.

യുവതലമുറയെ ലഹരിയില്‍ മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ മദ്യലോബിയുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും, ഡിസ്റ്റിലറിയും കൂടാതെ സംസ്ഥാനത്ത് വ്യാപകമായി ബിയര്‍, വൈന്‍ പാര്‍ലറുകളും യഥേഷ്ടം അനുവദിക്കുന്നത് ജനവഞ്ചനയാണെന്ന് മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. മദ്യവര്‍ജനമെന്ന ഭംഗിവാക്കു പറഞ്ഞ് ലഹരിയെ പ്രോല്‍സാഹിപ്പിക്കുന്ന മദ്യനയം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മധ്യമേഖല ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ഷെറിന്‍, സി. എക്‌സ്.ബോണി ,റോജസ് എം. ജോര്‍ജ്, എം.ഡി. റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടുക്കി, മൂവാറ്റുപുഴ, കോതമംഗലം, എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി രൂപതകള്‍ ഉള്‍പ്പെടുന്നതാണ് സമിതി മധ്യമേഖല കമ്മിറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*