മദ്യനയത്തിൽ സർക്കാരിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി

എറണാകുളം : പ്രകടനപത്രികയെ അട്ടിമറിച്ച മദ്യനയം ചെറുത്തു തോല്‍പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. സർക്കാറിൻ്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിബിസി മദ്യവിരുദ്ധ സമിതി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.

അധികാരത്തിലേറിയാല്‍ ഒരുതുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലായെന്ന ‘പ്രകടന’ പത്രികയിറക്കി പൊതുജനത്തെ കബളിപ്പിച്ച് അധികാരത്തിലേറിയവര്‍ മദ്യപ്രളയം സൃഷ്‌ടിച്ച് ജനദ്രോഹം തുടരുകയാണെന്നും ഇതിനെ ചെറുത്തുതോല്‍പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ ജോണ്‍ അരീക്കലും പ്രസാദ് കുരുവിളയും സംയുക്ത പ്രസ്‌താവനയില്‍ മുന്നറിയിപ്പ് നല്‍കി.

 

Be the first to comment

Leave a Reply

Your email address will not be published.


*