കോട്ടപ്പുറം:കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്രയ്ക്കു കോട്ടപ്പുറം രൂപതയില്‍ പറവൂര്‍ ഡോണ്‍ ബോസ്കോ നഴ്സിംഗ് സ്കൂളിലും കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലും സ്വീകരണം നല്കി.
കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ-ലൈഫ് സമിതിയുടെയും ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പറവൂര്‍ ഡോണ്‍ ബോസ്കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബിന്‍ കൂളിയത്ത്, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി ഫാ. ജാക്സണ് വലിയപറമ്പില്‍, പറവൂര്‍ ഡോണ്‍ ബോസ്കോ പള്ളിവികാരി ഫാ. ജോയ് കല്ലറക്കല്‍.
പറവൂര്‍ സെന്റ് ജോസഫ് കൊത്തലംഗോ പള്ളി വികാരി ഫാ. ആന്റണി റെക്സന്‍ പിന്റോ, പ്രോ-ലൈഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, കെ സിബിസി സംസ്ഥാന പ്രൊ-ലൈഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്, വൈസ് ക്യാപ്റ്റന്‍ മാര്ട്ടിന് ന്യൂനസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ജീവ വിസ്മയം മാജിക് ഷോ ജോയ്സ് മുക്കുടം അവതരിപ്പിച്ചു.
കേരളത്തിന് ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബിജെപി ഇതര സംസ്ഥാനമായതാണ് കാരണമെന്ന് മന്ത്രി ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ കേന്ദ്രത്തിൻ്റേത് നയംമാറ്റമാണ്. സഹായം ഗ്രാൻ്റായി തന്നെ ലഭിക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. […]
കൊച്ചി: പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങൾക്കുണ്ടായത് തീരാ നഷ്ടമാണ്. കുവൈറ്റ് സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. തുടർനടപടികൾ കുറ്റമറ്റ രീതിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരും വേണ്ട രീതിയിൽ ഇടപെട്ടു. […]
പാലക്കാട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്സെഷന് നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം […]
Be the first to comment