
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഔദ്യോഗികമായി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലാണ് ലീഗ് ലോഞ്ചിങ് നിർവഹിച്ചത്. കായിക മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ അതിഥിയായിരുന്നു.
സെപ്റ്റംബർ രണ്ട് മുതൽ 18 വരെയാണ് പോരാട്ടങ്ങൾ. ആറ് ടീമുകളാണ് ലീഗിൽ കളിക്കുന്നത്. ട്രിവാൻഡ്രം റോയൽസ്, അലപ്പി റിപ്പ്ൾസ്, ഏരിസ് കൊല്ലം സെയ്ലേഴ്സ്, കൊച്ചി ബ്ലു ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നിവയാണ് ടീമുകൾ.
ആറ് ടീമുകളേയും ചടങ്ങിൽ അവതരിപ്പിച്ചു. താരങ്ങളും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും അണിനിരന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീഗ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ട്രോഫിയും പ്രകാശനം ചെയ്തു.
അബ്ദുല്‍ ബാസിത് (ട്രിവാൻഡ്രം റോയൽസ്), മുഹമ്മദ് അസ്ഹറുദ്ദീന് (അലപ്പി റിപ്പ്ൾസ്), സച്ചിന് ബേബി (ഏരിസ് കൊല്ലം സെയ്ലേഴ്സ്), ബേസില്‍ തമ്പി (കൊച്ചി ബ്ലു ടൈഗേഴ്സ്), വരുണ്‍ നായനാര്‍ (തൃശൂർ ടൈറ്റൻസ്), രോഹന് എസ് കുന്നുമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്) എന്നിവരാണ് ടീം ക്യാപ്റ്റന്മാര്.
Be the first to comment