കീം 2024: ഉത്തര സൂചിക പ്രസിദ്ധീകരിച്ചു, ഫലം 20ന് മുമ്പ്

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ (കീം) ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ നോക്കി ഉത്തരം മനസിലാക്കാവുന്നതാണ്.

സംസ്ഥാനത്ത് എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിന് ആദ്യമായി ഓണ്‍ലൈനായി നടത്തിയ പരീക്ഷ 71,491 വിദ്യാര്‍ഥികളാണ് എഴുതിയത്. ജൂണ്‍ 20ന് മുമ്പ് ഫലപ്രഖ്യാപനം നടത്തും. ഒരു ദിവസം പരമാവധി 18,993 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്.

വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രത്തിലും ഡല്‍ഹിയില്‍ രണ്ട് പരീക്ഷാ കേന്ദ്രത്തിലും മുംബൈ, ദുബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രത്തിലുമായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*