
രാത്രി ബാക്കിയാവുന്ന ചോറും പിന്നീട് ഉപയോഗിക്കാന്‍ അരിഞ്ഞു വെക്കുന്ന പച്ചക്കറിയുമൊക്കെ ഫ്രിഡ്ജില്‍ കയറ്റുന്നതിന് മുന്‍പ് ഒന്നു ശ്രദ്ധിക്കണം. കൂടുതല്‍ ദിവസം ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടമാകുകയും പകരം വിഷമയമാകുകയും ചെയ്യുന്നു. അവയുടെ ഘടനയിലും നിറത്തിലും മണത്തിലും രുചിയിലും മാറ്റം വരും
ഏതൊക്കെ പച്ചക്കറികളാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതില്‍ നിന്നും ഒഴിവാക്കേണ്ടതെന്ന് നോക്കാം
- രാത്രി ബാക്കി ആവുന്ന ചോറ് നേരെ പാത്രത്തില്‍ അടച്ച് ഫ്രിഡ്ജിലേക്ക് കയറ്റുന്നതാണ് പതിവ്. എന്നാല്‍ ചോറില്‍ പൂപ്പല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഫ്രിജ്ഡില്‍ സൂക്ഷിക്കുമ്പോള്‍ ചോറിലെ അന്നജത്തിൻ്റെ അളവ് വര്‍ധിക്കുന്നു. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും വര്‍ധിക്കുന്നതിന് ഇടയാക്കും. 24 മണിക്കൂറില്‍ കൂടുതല്‍ ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല നല്ലതുപോലെ ചൂടാക്കിയ ശേഷം വേണം ചോറു കഴിക്കാന്‍.
- വെളുത്തുള്ളി ഈര്‍പ്പം കൂടുതലുള്ള പ്രതലങ്ങളില്‍ സൂക്ഷിച്ചാല്‍ വെളുത്തുള്ളിയില്‍ പൂപ്പല്‍ ഉണ്ടാകാം. ഇത് മൈക്കോടോക്‌സിന്‍സ് പോലുള്ള വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും പിന്നീട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
- വെളുത്തുള്ളിയെപോലെ ഉള്ളിക്കും കുറഞ്ഞ താപനിലയെ പ്രതിരോധിക്കാനുള്ള കഴിവു കുറവാണ്. അതുകൊണ്ട് തന്നെ പകുതി മുറിച്ച ഉള്ളിയില്‍ നിന്നും സവോളയില്‍ നിന്നും ബാക്റ്റീരികള്‍ അതിവേഗം വളരും.
- ഫ്രിഡ്ജിലെ കുറഞ്ഞ താലനിലയില്‍ സൂക്ഷിക്കുമ്പോള്‍ പെട്ടന്ന് പൂപ്പല്‍ പിടിക്കുന്ന മറ്റൊന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ കാണപ്പെടുന്ന പച്ച നിറത്തിലുള്ള പൂപ്പല്‍ ഒക്രാറ്റോക്‌സില്‍ എന്ന വിഷകരമായ വസ്തു ഉത്പാദിപ്പിക്കും. വൃക്ക, കരള്‍, പോലുള്ള പ്രധാന അവയവങ്ങളെയും ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കാനിടയുണ്ട്.
Be the first to comment