ഹിജ്‌റ വര്‍ഷപ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷത്തോടെയാണ് വിശ്വാസികള്‍ നബിദിനത്തെ വരവേല്‍ക്കുന്നത്. മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പള്ളികളില്‍ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും ഉള്‍പ്പെടെ നടക്കും. മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നബിദിന സമ്മേളനങ്ങളും സംഘടിപ്പിക്കും.
നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27 നായിരുന്നു നേരത്തെ പൊതു അവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് 28ന് പൊതു അവധി നല്‍കണമെന്ന് മുസ്ലീം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
Be the first to comment