
കോട്ടയം: കർഷകരുടെ ദേശീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സിവിൽ സൊസൈറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി.
നിരാഹാരം കിടക്കുന്ന കർഷക നേതാവ് ജഗജിത് സിങ് ദൾ വാലെയുടെ ജീവൻ രക്ഷിക്കുക എന്ന് ആവശ്യപ്പെട്ടായിരുന്നു ഐക്യദാർഢ്യം. സമ്മേളനം ജൈവ കർഷക സംഘം മുൻ ജില്ലാ പ്രസിഡന്റ് ജോയി ജോർജ് ഉദ്ഘാടനം ചെയ്തു.
സിവിൽ സൊസൈറ്റി മൂവ്മെന്റ് നേതാക്കളായ അഡ്വ. ജോർജ് കുട്ടി കടപ്ലാക്കൽ, ഏകലവ്യൻ ബോധി, അഡ്വ . പി പി ജോർജ് , വി ഡി ജോസ് , സി ജെ തങ്കച്ചൻ , ജോർജ് ഇടയോടിയിൽ , അഡ്വ. കെ കെ വിജയൻ എൻ കെ രാജു , ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Be the first to comment