കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ ചുമതലപ്പെടുത്തി യോഗം തീരുമാനമെടുക്കും.
കോട്ടയത്തെ നിലവിലെ എംപി തോമസ് ചാഴിക്കാടനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടിയിൽ ഉണ്ടായിട്ടുള്ള ധാരണ. സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാകൂ. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു കൂടി വേണമെന്ന് കേരള കോൺഗ്രസ് എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, പത്തനംതിട്ട സീറ്റുകളിൽ ഒന്നിലായിരുന്നു പാർട്ടി കണ്ണുവെച്ചിരുന്നത്. എന്നാൽ നിലവിലെ സീറ്റുകളുടെ അനുപാതത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഇടതുമുന്നണിയിലെ ധാരണ.
Be the first to comment