അതിരമ്പുഴ സർക്കാർ ആശുപത്രിയിൽ രാത്രികാലത്തും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് കേരളാ കോൺഗ്രസ് (എം)

അതിരമ്പുഴ: അതിരമ്പുഴ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാലത്തും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് കേരളാ കോൺഗ്രസ് (എം ) മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു.അതിരമ്പുഴ ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കുവാൻ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം ) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന അതിരമ്പുഴ, നാൽപ്പാത്തിമല, കോട്ടയ്ക്കുപുറം, കാട്ടാത്തി, ശ്രീകണ്ഠമംഗലം, മാന്നാനം തുടങ്ങി അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും രാത്രികാലങ്ങളിൽ ഉണ്ടാകുന്ന അസുഖങ്ങൾക്കും ചെറിയ അപകടങ്ങൾക്കും അതിരമ്പുഴ ആശുപത്രിയിൽ ചികത്സ ലഭ്യമാക്കുന്നതിന് ഡോക്ടറെ നിയമിക്കുവാൻ പഞ്ചായത്ത് കമ്മിറ്റി നടപടി സീകരിക്കണമെന്നാണ് നിവേദേനത്തിലെ ആവശ്യം.

കേരള കോൺഗ്രസ് (എം ) നിയോജക മണ്ഡലം പ്രസിഡണ്ട്,ജോസ് ഇടവഴിക്കൽ മണ്ഡലം പ്രസിഡണ്ട് ജോഷി ഇലഞ്ഞി, എൻ എ മാത്യു, ജോസ് അഞ്ജലി,സിനി ജോർജ്,ജിമ്മി മാണിക്കോത്തു, ജോയി തോട്ടനാനിൽ,മണി അമ്മച്ചേരി ,ഷിജോ ഗോപാലൻ,ജോഷി കരിമ്പുകാല, ഉള്ളമ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*