അതിരമ്പുഴ പഞ്ചായത്തിൽ കേരളോൽസവം – 2022

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ മാസം 19, 20 (ശനി, ഞായർ) ദിവസങ്ങളിൽ കേരളോൽസവം 2022 നടക്കും. 15 വയസ് മുതൽ 40 വയസ് വരെ പ്രായപരിധിയിലുള്ള ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാർക്കാണ് കലാ, കായിക മൽസരങ്ങളിൽ പങ്കെടുക്കാവുന്നത്.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്  വെള്ളിയാഴ്ച 5 മണി വരെ പഞ്ചായത്ത് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടായിരിക്കും.

കായിക മത്സരങ്ങൾ ശനിയാഴ്ച അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂൾ ഗ്രൗണ്ടിലും, കലാ മത്സരങ്ങൾ ഞായറാഴ്ച്ച പഞ്ചായത്ത് ഹാളിലും നടക്കും.

രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും : ഫോൺ: 04812730564, 9497624475, 9645440931.

 

Be the first to comment

Leave a Reply

Your email address will not be published.


*