കോട്ടയം: കേരള ഗവൺമെൻ്റ് നേഴ്സസ് അസോസിയേഷൻ 67-ാം സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത് നടക്കും.സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സംസ്ഥാന കൗൺസിൽ നാളെ രാവിലെ 9.30ന് പി കൃഷ്ണപിള്ള ഹാളിൽ നടക്കും. മഹിള അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.
വ്യാഴം രാവിലെ 8.30 ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും.മാമൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനം മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.പകൽ രണ്ടിന് സുഹൃദ് സമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും വൈകിട്ട് 6.30ന് കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവും ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന സെമിനാർ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം രക്ഷാധികാരി അഡ്വ. കെ അനിൽകുമാർ, കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ, ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുക്കും.
Be the first to comment