പാലങ്ങളുടെ നിര്‍മാണച്ചെലവ് കുറയ്ക്കാനും ഗുണനിലവാരം കൂടിയതുമായ നൂതന നിർമ്മാണ രീതി വികസിപ്പിച്ച് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

Filed pic

തിരുവനന്തപുരം: പാലങ്ങളുടെ നിര്‍മാണച്ചെലവ് കുറക്കാൻ കഴിയുന്നതും ഗുണനിലവാരം കൂടിയതുമായ നൂതന നിർമ്മാണ രീതി വികസിപ്പിച്ച് പൊതുമരാമത്ത് വകുപ്പിനു കീഴിലെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (KHRI). അൾട്രാ ഹൈ പെർഫോമൻസ് ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് കോൺക്രീറ്റ് (UHPFRC)സാങ്കേതിക സംവിധാനം ആണ് കേരളം വികസിപ്പിച്ചത്. പാറയും മണലും ഉള്‍പ്പെടെയുള്ള അസംസ്കൃതവസ്തുക്കളുടെ ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്ന നിർമ്മാണ രീതിയാണിത്.

തിരുപ്പതി, മദ്രാസ് ഐ.ഐ.ടികളുടേയും കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൻ്റെയും കോഴിക്കോട് എന്‍.ഐ.ടിയുടേയും സഹകരണത്തോടെയാണ് പുതിയ കണ്ടെത്തല്‍. നൂതന നിർമ്മാണ രീതികൾ വികസിപ്പിക്കുക എന്ന നയത്തിൻ്റെ ഭാഗമായാണ് ഈ കണ്ടെത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*