ഇന്ത്യയിൽ നോൺവെജ് ഉപഭോഗത്തിൽ കേരളം മുന്നിലെന്ന് പഠനം

ഇന്ത്യയിൽ നോൺവെജ് ഉപഭോഗത്തിൽ കേരളം മുന്നിലെന്ന് പഠനം. 2022-23 ലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആളുകൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം മാംസം, മത്സ്യം, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷണങ്ങൾക്കായി ചെലവഴിക്കുന്നതായി സർവേ വ്യക്തമാക്കുന്നു.

രാജ്യത്ത് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതും കേരളമാണ്. രണ്ടാമത്തെ സംസ്ഥാനം അസം ആണ്. ഗ്രാമപ്രദേശങ്ങളിലെ ആളുകൾ അവരുടെ മൊത്തം ഭക്ഷണച്ചെലവിൻ്റെ 20 ശതമാനം മുട്ട, മത്സ്യം, മാംസം എന്നിവയ്ക്കായി ചെലവഴിക്കുന്നു. അസമിലെ നഗരപ്രദേശങ്ങളിലെ ആളുകൾ അവരുടെ ഭക്ഷണ ബജറ്റിൻ്റെ 17 ശതമാനം നോൺ വെജിറ്റേറിയൻ ഭക്ഷണത്തിനായി ചെലവഴിക്കുന്നു. രാജസ്ഥാനിൽ, ആളുകൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് പാലിനും പാൽ ഉൽപന്നങ്ങൾക്കും വേണ്ടിയാണ്.

ഇത് അവരുടെ ഭക്ഷണച്ചെലവിന്റെ 33.2 ശതമാനമാണ്. പശ്ചിമ ബംഗാളിൽ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ആളുകൾ അവരുടെ ഭക്ഷണ ബജറ്റിൻ്റെ ഏകദേശം 18.9 ശതമാനം നോൺ-വെജിറ്റേറിയനായി ചെലവഴിക്കുന്നു. ആന്ധ്രാപ്രദേശും തെലങ്കാനയുമാണ് ഉയർന്ന നോൺ വെജിറ്റേറിയൻ ഉപഭോഗമുള്ള മറ്റ് സംസ്ഥാനങ്ങൾ. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ആളുകൾ ഏറ്റവും കൂടുതൽ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ബാക്കിയുള്ള സംസ്ഥാനങ്ങൾ സംസ്കരിച്ച ഭക്ഷണങ്ങളെയും പാനീയങ്ങളെയും കൂടുതൽ ആശ്രയിക്കുന്നതായും ഡാറ്റ കാണിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*