കോട്ടയം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ ഗാന്ധിനഗർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു. കെജെയു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.
കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ധർണ്ണ കെ ജെ യു സംസ്ഥാന കമ്മിറ്റിയംഗം ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ് ദയാൽ അധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി എൻ വി പ്രസേനൻ, നൈബിൻ കുന്നേൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment