ഏറ്റുമാനൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ ആഹ്വാനം ചെയ്ത വഞ്ചനാദിനാചരണം ഏറ്റുമാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഏറ്റുമാനൂർ വില്ലേജ് ഓഫീസ് പടിക്കൽ നടന്ന വഞ്ചനാദിനാചരണ പരിപാടി സംസ്ഥാന സമിതി അംഗം കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂർ മേഖലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജു കുടിലിൽ, ജില്ലാ കമ്മിറ്റി അംഗം എൻ.വി. പ്രസേനൻ, മേഖലാ സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ നായർ, വൈസ് പ്രസിഡൻ്റ് വി.എ. ബേബി മലയാള രശ്മി എന്നിവർ പ്രസംഗിച്ചു.
Be the first to comment