ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്കായി രംഗത്തിറങ്ങും; കേരള ലോയേഴ്‌സ് കോൺഗ്രസ്

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സംസ്ഥാനത്ത് പ്രവർത്തനം നടത്തുവാൻ കേരള ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന പ്രതിനിധി യോഗം തീരുമാനിച്ചു. സംസ്ഥാനത്തു യു. ഡി. എഫ് ലോയേഴ്സ് ഇതര സംഘടനകളുമായി യോജിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തും. ലോയേഴ്‌സ് ക്ഷേമനിധി ഇരുപത് ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ സംസ്ഥാന സർക്കാർ സത്വര നടപടിസ്വീകരിക്കണമെന്ന് പ്രതിനിധി യോഗം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്‌ ചെയർമാൻ പി. ജെ. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കേരള ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ചെറിയാൻ ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഭിഭാഷകരായ പി. സി. തോമസ്, കെ. ഫ്രാൻസിസ് ജോർജ്, മോൻസ് ജോസഫ്, ജോയി എബ്രഹാം,തോമസ് ഉണ്ണിയാടൻ, ജോസഫ്ജോൺ, ജോസി ജേക്കബ്,വർഗീസ് മാമ്മൻ, ജേക്കബ് എബ്രഹാം,പ്രിൻസ് ലൂക്കോസ്, ടി. വി. സോണി, സ്റ്റീഫൻചാഴികാടൻ,  കെ. സി. വിൻസെന്റ്, കെ. ജി. സുരേഷ്, സോജൻ ജെയിംസ്, ഷൈസൺ മാങ്കുഴ, കെ. പൊന്നച്ചൻ, ജേക്കബ് നെല്ലിക്കപള്ളി, മാത്യു എബ്രഹാം എന്നിവർ പ്രസംഗിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*