ഏറ്റുമാനൂര്‍: 100 ലോട്ടറി എടുത്താല്‍ ഒരു ഗ്യാരന്റി പ്രൈസ് പോലും ലഭിക്കാതെ നിരാശപ്പെടുന്ന സാഹചര്യത്തില്‍ കേരളാ ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റംവരുത്തി നറുക്കെടുപ്പ് സുതാര്യമാക്കി ലോട്ടറി വില്‍ക്കുന്ന തൊഴിലാളിക്കും സമൂഹത്തിനും പ്രയോജനപ്പെടും വിധം മേഖലയെ മാറ്റണമെന്ന് കേരളാ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍(ഐ.എന്‍.ടി.യു.സി.).
പ്രതിദിനം1കോടി എട്ട് ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന സര്‍ക്കാര്‍ വിറ്റുവരവ് തുകയുടെ മൂന്നു ശതമാനം പോലും സമ്മാനമായി നല്‍കാന്‍ ശ്രമിക്കുന്നില്ല. ഇത് കേരളത്തിലെ പൊതു സമൂഹത്തോട് കാണിക്കുന്ന അവഹേളനമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന സമര പരമ്പരകളുടെ ഭാഗമായി നിയോജക മണ്ഡലംസമ്മേളനം ഒക്ടോബര്‍ 6-ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരളാലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ജി.ഹരിദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി,വൈസ് പ്രസിഡന്റ് ബിജു ജോണ്‍,ജനറല്‍ സെക്രട്ടറി ബിജു നാരായണ്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Be the first to comment