
സുപ്രിം കോടതി നിർദേശപ്രകാരം രൂപീകരിച്ച പുതിയ മേൽനോട്ട് സമിതിയുടെ ആദ്യത്തെ മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധന പുരോഗമിക്കുന്നു. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ അനിൽ ജയിൻ അധ്യക്ഷനായ പുതിയ ഏഴംഗസമിതിയാണ് പരിശോധനയ്ക്ക് എത്തുന്നത്.
കേരള,തമിഴ്നാട് സർക്കാർ പ്രതിനിധികളും, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും, ഡൽഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും സംഘത്തിൽ അംഗങ്ങളാണ്. കാലവർഷത്തിനു മുൻപും, കാലവർഷ സമയത്തും അണക്കെട്ടിൽ ആവശ്യമായ പരിശോധന നടത്തേണ്ടത് പുതിയ സമിതിയാണ്. അണക്കെട്ടിലേ പരിശോധനയ്ക്കുശേഷം ഉച്ചകഴിഞ്ഞ് കുമളിയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
Be the first to comment