കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു ; ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം

ആലപ്പുഴ : കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയില്‍ നടക്കും.

പിസി ചാക്കോയ്‌ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നത്. മുന്‍ദേശീയ പ്രവര്‍ത്തക സമിതി അംഗമായ നേതാവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി മാറ്റം. ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.സംഘടനയെന്താണെന്ന് അറിയുന്ന ഒരു നേതാക്കള്‍ പോലും ഇപ്പോള്‍ എന്‍സിപിയില്‍ ഇല്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണ്. പാര്‍ട്ടിയില്‍ ഒരേ ആളുകള്‍ തന്നെ അധികാരം പങ്കിടുന്നു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ധ്വാനിച്ച് ജയിപ്പിച്ച് അയക്കുന്ന എംഎല്‍എമാര്‍ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് നല്‍കണം. മുന്‍കാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാറില്ല. ഈ തെരഞ്ഞെടുപ്പില്‍ അഹങ്കാരം ആര് കാണിച്ചാലും വോട്ടുമാറ്റി ചെയ്യുമെന്ന് ജനം കാണിച്ചുകൊടുത്തു.

ഈ രീതിയില്‍ പൊതുപ്രവര്‍ത്തനം നടത്തിയാല്‍ ജനം കൈകാര്യം ചെയ്യും. എന്‍സിപിയില്‍ 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിവിടുന്നതെന്നും കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്ന് യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*