
കോട്ടയം: കേരള പാരാ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാംകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെ ദക്ഷിണ മേഖല ശിൽപ ശാല സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. കെ പി എൽ ഒ എഫ് സംസ്ഥാന ജോയൻ്റ് സെക്രട്ടറി സാബു മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ അസീസ് അരിക്കര,സെക്രട്ടറി സലീം മുക്കാട്ടിൽ, പി അനിൽകുമാർ, ജോസഫ് ടി ജെ , മനോജ് കുമാർ കെ, ബിനാ വിജു, നവാസ് ടി എസ് എൽ, ലിസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയം ജില്ലാ സെക്രട്ടറി ജസ്റ്റിൻ മാത്യു സ്വാഗതവും രാജു ചാക്കോ നന്ദിയും പറഞ്ഞു.
Be the first to comment