കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം ഞായറാഴ്ച

കോട്ടയം: കേരളത്തിലെ ലബോറട്ടറി ഉടമകളുടെ ഏറ്റവും വലിയ സംഘടനയായ കേരള  പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം ഞായറാഴ്ച നടക്കും. രാവിലെ 9 മുതൽ കോട്ടയം ജോയ്സ് റസിഡൻസിയിൽ നടക്കുന്ന സമ്മേളനം കെ.പി.എൽ.ഒ.എഫ് സംസ്ഥാന സെക്രട്ടറി കെ എൻ ഗിരീഷ് ഉദ്ഘാടനം ചെയ്യും.കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സെക്രട്ടറി  ജോജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. കെ.പി.എൽ.ഒ.എഫ് ജില്ലാ പ്രസിഡൻ്റ് പ്രിൻസ് എ ജെ അദ്ധ്യക്ഷനായിരിക്കും. ജില്ലാ സെക്രട്ടറി ജസ്റ്റിൻ മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ ട്രഷറർ അബ്ദുൽ സലിം ,കെ.പി.എൽ.ഒ.എഫ് സംസ്ഥാന ട്രഷറർ സലിം മുക്കാട്ടിൽ ,സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി ഷിബു, ജില്ലാ ട്രഷറർ സെലിൻ പയസ്, ചങ്ങനാശേരി ഏരിയ പ്രസിഡൻ്റ് രാജു ചാക്കോ, ജില്ലാ ജോയിൻ്റ് സെക്രട്ടറി വിനോദ് വി ടി തുടങ്ങിയവർ പ്രസംഗിക്കും.

2023 ഫെബ്രുവരി 18,19 തിയതികളിൽ സംഘടനയുടെ മൂന്നാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ വെച്ച് നടക്കുന്നതിനു മുന്നോടിയായാണ്  ജില്ലാ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*