കൊറിയര്‍ സര്‍വീസിൻ്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: കൊറിയര്‍ സര്‍വീസിൻ്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പോലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നും അതിനാല്‍ അക്കൗണ്ടിലെ പണം മുഴുവന്‍ ഫിനാന്‍സ് വകുപ്പിൻ്റെ സോഫ്ട് വെയറില്‍ പരിശോധനയ്ക്കായി കൈമാറണമെന്നും ആവശ്യപ്പെടും. മുതിര്‍ന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളില്‍ വന്നായിരിക്കും അവര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുക. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം വിവരം 1930ല്‍ അറിയിക്കണമെന്ന് പോലീസ് പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*