അഹന്തയും ആക്രോശങ്ങളും റോഡിൽ വേണ്ടെന്ന് കേരള പോലീസ്

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പോലീസ്. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പോലീസിൻ്റെ മുന്നറിയിപ്പ്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെ ചൊല്ലിയോ നിരത്തുകളില്‍ വാഗ്വാദം കാണാം. ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനു പകരം ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കേരള പോലീസിൻ്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലാണ് കുറുപ്പ് പങ്കുവെച്ചിരിയ്ക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*