അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞു; കു​രു​ന്നു​ക​ള്‍ ഇ​ന്ന് അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ ഒ​ന്നാം ക്ലാ​സി​ലേ​ക്കെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ 38 ല​ക്ഷം കു​ട്ടി​ക​ളെ​ത്തും. ര​ണ്ടാം വ​ര്‍ഷ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി, വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളും ഉ​ള്‍പ്പ​ടെ ഈ ​അ​ധ്യ​യ​ന വ​ര്‍ഷം ആ​കെ 42 ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ സ്കൂ​ളി​ലെ​ത്തും.

അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്ക് ആ​ദ്യ​മാ​യെ​ത്തു​ന്ന കു​രു​ന്നു​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ വ​ര്‍ണാ​ഭ​മാ​യ പ്ര​വേ​ശ​നോ​ത്സ​വ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 10 മ​ണി​ക്ക് സം​സ്ഥാ​ന​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് ജി​വി​എ​ച്ച്എ​സ്എ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍വ​ഹി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, ആ​ന്‍റ​ണി രാ​ജു, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ര​ചി​ച്ച് വി​ജ​യ് ക​രു​ൺ സം​ഗീ​തം പ​ക​ർ​ന്ന് മ​ഞ്ജ​രി ആ​ല​പി​ച്ച “മി​ന്നാ​മി​നു​ങ്ങി​നെ പി​ടി​ക്ക​ല​ല്ല ജീ​വി​തം, സൂ​ര്യ​നെ പി​ടി​ക്ക​ണം…’ എ​ന്ന ഗാ​ന​വു​മാ​യാ​ണ് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ല്‍ കു​ട്ടി​ക​ളെ വ​ര​വേ​ല്‍ക്കു​ക. ച​ട​ങ്ങ് കൈ​റ്റ് വി​ക്‌​ടേ​ഴ്‌​സ് ചാ​ന​ൽ വ​ഴി എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്കും.

സ്കൂ​ള്‍ തു​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​തം, ശു​ചീ​ക​ര​ണം, കു​ടി​വെ​ള്ളം, സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ്, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, ദു​ര​ന്ത​നി​വാ​ര​ണ ബോ​ധ​വ​ത്ക​ര​ണം, കൗ​ൺ​സി​ലി​ങ് എ​ന്നി​വ​യെ​ല്ലാം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ച്ചി​രു​ന്നു. സ്ഥി​രം അ​ധ്യാ​പ​ക​ർ ഇ​ല്ലാ​ത്ത സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ചു.

സം​സ്ഥാ​ന​ത്താ​കെ 6,849 എ​ൽ പി ​സ്‌​കൂ​ളു​ക​ളും 3,009 യു​പി സ്‌​കൂ​ളു​ക​ളും 3,128 ഹൈ​സ്‌​കൂ​ളു​ക​ളും 2,077 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളും 359 വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളു​മാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളു​ടെ ആ​കെ എ​ണ്ണം 13,964 ആ​ണ്. അ​ൺ എ​യ്ഡ​ഡ് കൂ​ടി ചേ​ർ​ക്കു​മ്പോ​ൾ ഇ​ത് 15,452 ആ​കും.

വിദ്യയുടെ ലോകത്തേക്ക് പിച്ചവയ്ക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും ആശംസകൾ നേരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*