ശബരിമല തീർത്ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം

തീർത്ഥാടന ടൂറിസം മേഖലയിൽ പുതിയൊരു ചുവടുവയ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. ശബരിമലയുടെ പ്രധാന വിവരങ്ങൾ അടങ്ങുന്ന ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ-ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ ഗ്യാലറി എന്നിങ്ങനെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ളടക്കവുമായി വളരെ വിപുലമായ ഒരു മൈക്രോ സൈറ്റ് ആണ് ടൂറിസം വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

സമ്പന്നമായ ഉള്ളടക്കമുള്ള ഇ-ബ്രോഷര്‍ തീര്‍ഥാടകര്‍ക്കുള്ള സമഗ്രവും വിശദവുമായ വെര്‍ച്വല്‍ യാത്രാ ഗൈഡാണ്. അധികൃതരെ ബന്ധപ്പെടാനുള്ള നമ്പറുകളും മൈക്രോസൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതില്‍ ശബരിമലയുടെ ചരിത്രവും പ്രാധാന്യവും ചടങ്ങുകളുമെല്ലാം വിശദമാക്കുന്നു. ഇ-ബ്രോഷര്‍ ആയതിനാല്‍ ഇത് സ്മാര്‍ട്ട് ഫോണ്‍ വഴി മറ്റുള്ളവര്‍ക്ക് അയക്കാനും യാത്രക്കിടയില്‍ വിവരങ്ങള്‍ സൗകര്യപൂര്‍വ്വും നോക്കാനുമാകും.

ശബരിമല ദര്‍ശനത്തിനു ശേഷം സന്ദര്‍ശിക്കേണ്ട മറ്റു ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും കുറിച്ചുള്ള യാത്രാമാര്‍ഗങ്ങളും കേരള ടൂറിസം വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലഭിക്കും. ഓരോ ആരാധനാലയത്തിലേക്കുമുള്ള റൂട്ടുകള്‍, ഗതാഗത സൗകര്യം, ആരാധനാലയങ്ങള്‍ക്കു സമീപമുള്ള താമസസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്തര്‍ക്ക് സമഗ്രവും ആകര്‍ഷകവുമായ തീര്‍ഥാടനം ഉറപ്പാക്കും.

ശബരിമല ദര്‍ശനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്‍, സാംസ്‌കാരിക സ്ഥിതിവിവരക്കണക്കുകള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ എന്നിവ മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*