പനിയിൽ വിറച്ച് കേരളം; പനിബാധിതരുടെ എണ്ണം 13000 ത്തിനടുത്ത്

സംസ്ഥാനത്ത് പനി പടരുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം 13000  ത്തിനടുത്ത്. ഇന്നലെ മാത്രം പനി ബാധിച്ചത് 12,984 പേർക്കാണ്. പനി ബാധിച്ചു ഇതുവരെ മരിച്ചവരിൽ 50വയസിൽ താഴെ ഉള്ളവരും കുട്ടികളും ഉണ്ടെന്നതാണ്  ആശങ്ക കൂട്ടുന്നത്. സംസ്ഥാനത്ത് 110 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ചത് 2171 പേർക്കാണ്.

എലിപ്പനിയാണ് കൂടുതൽ അപകടകാരി. മൂന്നാഴ്ചക്കിടെ 77 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 116 പേർക്ക് ലക്ഷണങ്ങളുണ്ട്. 27 പേരുടെ ജീവൻ പൊലിഞ്ഞു. 41 പേർ മരിച്ചത് എലിപ്പനി ലക്ഷണങ്ങളോടെയാണ്. ഈ വർഷം ആകെ 68 എലിപ്പനി മരണം നടന്നു. പത്തനംതിട്ട, കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് എലിപ്പനി രൂക്ഷം. ഡെങ്കിപ്പനിയും അതിവേഗം വ്യാപിക്കുകയാണ്. ഈ മാസം 1008 പേർക്ക് രോഗം ബാധിച്ചു. മരണസംഖ്യ 16 ആയി ഉയർന്നു. 

മലേറിയയും പല ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആശങ്കയാണ്. ഇന്നലെ മലപ്പുറത്ത് ഒരാൾക്കും കോട്ടയം ജില്ലയിലെ കറുകച്ചാലിലും രാമപുരത്തുമായി രണ്ടു പേർക്കും മലേറിയ സ്ഥിരീകരിച്ചതോടെ ഈ മാസം 27 പേർക്ക് രോഗം ബാധിച്ചു. 

രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*