ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 67.27 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.
മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം ഇതുവരെ
1. തിരുവനന്തപുരം-64.40
2. ആറ്റിങ്ങല്‍-67.62
3. കൊല്ലം-65.33
4. പത്തനംതിട്ട-62.08
5. മാവേലിക്കര-64.27
6. ആലപ്പുഴ-70.90
7. കോട്ടയം-64.14
8. ഇടുക്കി-64.57
9. എറണാകുളം-65.53
10. ചാലക്കുടി-69.05
11. തൃശൂര്‍-68.51
12. പാലക്കാട്-69.45
13. ആലത്തൂര്‍-68.89
14. പൊന്നാനി-63.39
15. മലപ്പുറം-67.12
16. കോഴിക്കോട്-68.86
17. വയനാട്-69.69
18. വടകര-69.04
19. കണ്ണൂര്‍-71.54
20. കാസര്‍ഗോഡ്-70.37
Be the first to comment