കേരളാ കോൺഗ്രസ് (എം) കേഡർ സംവിധാനമുള്ള പാർട്ടിയായി ഉയർന്നു: ജോസ് കെ. മാണി എംപി

ഏറ്റുമാനൂർ: കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ് എം കേഡർ സംവിധാനമുള്ള പാർട്ടിയായി
ഉയർന്നുവെന്നും സമീപകാലത്ത് സംഘടനാപരമായി പാർട്ടിക്ക് വൻ വളർച്ച ഉണ്ടായെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി.
കേരളാ കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രതിനിധി
സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്ജ്, ലോപ്പസ് മാത്യു, ജില്ലാ
പ്രസിഡന്റ് സണ്ണി തെക്കേടം, ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല, നിയോജക മണ്ഡലം സെക്രട്ടറി എൻ.എ. മാത്യു, റിട്ടേണിംഗ് ഓഫീസർ മാത്തച്ചൻ പ്ലാത്തോട്ടം, വനിതാ കോൺഗ്രസ് എം ജില്ലാ പ്രസിഡിന്റ് ഷീല തോമസ്, സിബി വെട്ടൂർ എന്നിവർ പ്രസംഗിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റായി ജോസ് ഇടവഴിക്കലിനെ തിരഞ്ഞെടുത്തു.
പൊന്നപ്പൻ കരിപ്പുറം, ജിമ്മി മാണിക്കോത്ത് (വൈസ് പ്രസിഡൻറുമാർ), ഷൈൻ ജോസഫ്
കാരക്കെൽ, ജയിംസ് പുളിക്കൽ, അനിൽ തുമ്പശ്ശേരി, ജോയി പൊന്നാറ്റിൽ, സാജൻ
തെക്കേപ്പുറം, റ്റോമി ജോസഫ് തേനാകര (സെക്രട്ടറിമാർ)  ഐപ്പ് പഴയകരി (ട്രഷറർ), ഫ്രാങ്ക്ളൻ ജോസഫ് ചെല്ലങ്കോട്ട് (ഐടി വിങ് കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

കേരളാ കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ഇടവഴിക്കൽ

Be the first to comment

Leave a Reply

Your email address will not be published.


*