കേരളത്തിലെ ആദ്യ ഐ മാക്സ് തീയറ്റർ തിരുവനന്തപുരത്ത്

മലയാളി സിനിമാപ്രേമികളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് കേരളക്കരയിലും ഒരു ഐ മാക്സ് തിയറ്റർ വേണം എന്നുള്ളത്. ആ ആഗ്രഹം പൂവണിയാൻ പോവുകയാണിപ്പോൾ. കേരളത്തിലെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്ത് വരുന്നു. ഡിസംബറില്‍ ലുലു മാളിലാണ് പുത്തന്‍ ദൃശ്യാനുഭവമൊരുക്കാന്‍ ഐമാക്സ് തീയറ്ററെത്തുന്നത്. ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ ചിത്രമായിരിക്കും ആദ്യം പ്രദര്‍ശിപ്പിക്കുക. ഐ മാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയലാണ് വാർത്ത ട്വിറ്ററില്‍ പങ്കുവച്ചത്. 

തിരുവനന്തപുരത്തിന് പുറമെ കൊച്ചി സെന്റർ സ്ക്വയർ മാളിലെ സിനിപോളിസിലും ലുലു മാളിലെ പിവിആറിലും ഐമാക്സ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവിടങ്ങളില്‍ സന്ദർശനം നടത്തിയതായി പ്രീതം ട്വീറ്റ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*