ഇനി പ്ലാസ്റ്റിക് രഹിത വിനോദയാത്ര; സംസ്ഥാനത്ത് 3 മാസത്തിനുള്ളിൽ നിരോധനം പ്രാബല്യത്തിൽ വരും

കേരളത്തിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാൻ സർക്കാർ. 11 ജില്ലകളിലെ 79 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളിൽ നിരോധനം പ്രാബല്യത്തിൽ വരും.

മലയോര പ്രദേശങ്ങളിൽ നിരോധിത – ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവ നിരോധിക്കും. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

എൻട്രി പോയിന്റുകളിൽ ഇതിനായി പരിശോധന ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് എൻഒസി പുതുക്കി നൽകില്ല. പ്ലാസ്റ്റിക് വസ്തുക്കൾ മലയോര പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളും പിടിച്ചെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ടൂറിസം – വനം വകുപ്പുകൾ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*