കേന്ദ്രം ഇനിയും അവഗണന തുടർന്നാൽ കേരളത്തിന്‍റെ ‘പ്ലാൻ ബി’; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തിക  ഉപരോധത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനിതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണ പാര്യമത്തിലാണ്. ഇത് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. വികസനത്തിൽ കേരള മാതൃക തകർക്കാൻ ഗുഡാലോചന നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കേന്ദ്ര അവഗണന തുടർന്നാൽ നേരിടാൻ കേരളത്തിന്‍റെ പ്ലാൻ ബി നടപ്പാക്കും. കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ റെയിൽ വികസനം അവഗണിച്ചു. എന്നാൽ വികസന പ്രവർത്തനങ്ങളിൽ നിന്നും കേരളം പിന്നോട്ട് പോകില്ല. ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അധിഷ്ടിതമായ കേരള മാതൃക വികസനത്തെ തകർക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്.  പറഞ്ഞു പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*