കേരളോത്സവം 2022 അതിരമ്പുഴയിൽ തുടക്കമായി

അതിരമ്പുഴ: കേരളോത്സവം 2022 – അതിരമ്പുഴ ഗ്രാപഞ്ചായത്തും, കേരള സംസ്ഥാന യുവജനബോർഡും സംയുക്തമായി നടത്തുന്ന കലാ ,കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഏറ്റുമാനൂർ പ്രിൻസിപ്പൽ എസ്.ഐ. ശ്രീ.പ്രഷോഭ് കെ.കെ നിർവ്വഹിച്ചു. ആരോഗ്യ, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് തോമസ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ ,ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആലീസ് ജോസഫ്, വികസനകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ഹരിപ്രകാശ്, ജോഷി ഇലഞ്ഞിയിൽ സെക്രട്ടറി മിനി മാത്യു, അനീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജോജോ ആട്ടേൽ, സിനി കുളംകുത്തിയിൽ, ബിജു വലിയമല, അമുതറോയി, ബേബിനാസ് അജാസ്, ഷിമി സജി, ഡെയ്സി ബെന്നി, കെ.റ്റി.ജെയിംസ്, ഷാജി ജോസഫ്, അമ്പിളി പ്രദീപ് , ഐസി സാജൻ തുടങ്ങിയവർ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി.

 

Be the first to comment

Leave a Reply

Your email address will not be published.


*