കെ.ജി. പീറ്ററിൻ്റെ ‘പുൽക്കൂട്’ ആൽബം ശ്രദ്ധേയമാകുന്നു

കെ.ജി.പി ക്രിയേഷൻസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ ക്രിസ്മസ് ആൽബം പുൽക്കൂട് ശ്രദ്ധേയമാകുന്നു. അയിരത്തിലധികം ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് സംഗീതം നല്കീയ പ്രശസ്ത സംഗീത സംവിധായകൻ കെ.ജി. പീറ്ററിൻ്റെ ഈ സീസണിലെ ഏക ക്രിസ്മസ് ആൽബമാണിത്.

ഉണ്ണി പിറന്നു…. എന്ന ഈ മനോഹര ഗാനം രചിച്ചത് ജോസ് കുറവിലങ്ങാടാണ്. നിരവധി മികച്ച ക്രിസ്തീയ ഗാനരചനകളിലൂടെ പ്രശസ്തനായ രചയിതാവാണ് ഇദ്ദേഹം. കെ.ജി. പീറ്റർ സംഗീതം നൽകിയ ഈ ഗാനം പ്രശസ്ത ഗായകൻ ജിമ്മി ജോസഫ് ആലപിച്ചിരിക്കുന്നു. ‘അമ്മ മറിയം യൂട്യൂബ് ചാനലാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. 

ഓർക്കസ്ട്രേഷൻ സുരേഷ് കേരളയും മിക്സിംഗ് പോൾസണും നിർവഹിച്ചിരിക്കുന്നു. പാലാ ബിഎം  ട്രാക്സ് മീഡിയയാണ് ഈ ഗാനത്തിന്റെ റെക്കോർഡിങ് നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത സിനിമട്ടോഗ്രാഫറും എഡിറ്ററുമായ നൈബിൻ കുന്നേൽ ജോസിൻ്റെ നേതൃത്വത്തിലുള്ള ചിത്രീകരണവും മികച്ചതായി. ബിബിൻ ആണ് അസോസിയേറ്റ് കാമറാമാൻ.

Be the first to comment

Leave a Reply

Your email address will not be published.


*