കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണം; ഡി ജി പി

തിരുവനന്തപുരം: കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. എഡിജിപിമാരുടെ യോഗത്തിലാണ് കാക്കി പൊലീസിന് മാത്രമാക്കി പരിമിതിപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നത്.  

പോലീസിനെ കൂടാതെ എക്സൈസ്, വനം, മോട്ടോർ വാഹനവകുപ്പ്, ഫർഫോഴ്സ് എന്നീ സേന വിഭാഗങ്ങളും, സെക്യൂരിറ്റിക്കാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സ്റ്റുഡൻ്റ് പൊലീസ് അധ്യാപകർ എന്നിവരും കാക്കി ഉപയോഗിക്കുന്നുണ്ട്. ഇവരുടെ കാക്കി യൂണിഫോം മാറ്റണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിഫോം മാത്രമല്ല പൊലീസിന് സമാനമായ സ്ഥാന ചിഹ്നങ്ങളും ഉപയോഗിക്കുന്നതിനാൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നാണ് വിമർശനം.

കേരള പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും കാക്കി യൂണിഫോം ധരിക്കാൻ പാടില്ലെന്ന് നിർക്ഷർച്ചിരിക്കെയാണ് മറ്റ് സേന വിഭാഗങ്ങളും യൂണിഫോം ധരിക്കുന്നതെന്നായിരുന്നു വിമർശനം. ഇതേ കുറിച്ച് ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോ‍ർട്ടാണ് ഡിജിപി സർക്കാരിന് നൽകിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*