ഖലിസ്ഥാൻ നേതാവ് അമ‍ൃത്പാൽ സിങ് കീഴടങ്ങി

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമ‍ൃത്പാൽ സിങ് കീഴടങ്ങി. അന്വേഷണ ഏജൻസികളെ നെട്ടോട്ടം ഓടിച്ച ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങിയത് 37 ദിവസത്തിനുശേഷം. പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയിൽ സിഖ് സംഗത്തിനു ശേഷമാണ് “വാരിസ് പഞ്ചാബ് ദേ’ തലവൻ പൊലീസിൽ കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ 7 മണിക്ക് കീഴടങ്ങുന്ന വിവരം ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി.

ഖലിസ്ഥാൻ വാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ ജന്മനാടാണ് മോഗ. ശനിയാഴ്ച രാത്രിയാണ് അമൃത്പാൽ ഇവിടേക്ക് എത്തിയതെന്ന് ഗുരുദ്വാര അധികൃതർ അറിയിച്ചു. ഗുരുദ്വാരയിലെ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അമൃത്പാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മാർച്ച് 18നാണ് അമൃത്പാൽ ഒളിവിൽ പോയത്. വേഷം മാറിയും വാഹനം മാറ്റിയും പൊലീസിനെ വെട്ടിച്ച് പലയിടത്തായി താമസിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അമൃത്പാൽ ഒളിത്താവളം മാറ്റുകയായിരുന്നു. രണ്ട് തവണ വിഡിയോ സന്ദേശത്തിലൂടെ ഖലിസ്ഥാൻ അനുയായികളെ അഭിസംബോധന ചെയ്യുകയും സിഖ് വിശ്വാസികളുടെ യോഗം ചേരാൻ ഉന്നത സിഖ് സംഘടനയായ അകാൽ തഖ്ത് മേധാവികൾക്ക് നിർദേശം നൽകുകയും ചെയ്തു.

അധികകാലം ഒളിവിൽ കഴിയില്ലെന്നും ഉടൻ ജനങ്ങൾക്കുമുന്നിൽ എത്തുമെന്നും അമൃത്പാൽ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*