വമ്പന്മാരോട് പോരാടാൻ പിക്കപ്പ് ട്രക്ക് എത്തിക്കാൻ കിയ. ടാസ്മാൻ എന്ന് പേരിട്ടിരിക്കുന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കിയയുടെ എല്ലാ വാഹനങ്ങളെയും പോലെ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും ടാസ്മാൻ. ടാസ്മാൻ അടുത്തവർഷം ആദ്യ പകുതിയിൽ കൊറിയൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇതിന് ശേഷമാകും മറ്റ് രാജ്യങ്ങളിലേക്ക് എത്തുക.
സിംഗിൾ ക്യാബ്, ഡബിൾ ക്യാബ് എന്നിങ്ങനെ രണ്ട് രീതിയിലായിരിക്കും വാഹനമെത്തുക. മൂന്ന് വേരിയന്റുകളിൽ വാഹനം ലഭിക്കും. ബേസ്, എക്‌സ്-ലൈൻ, ഓഫ് റോഡ് ഫോക്കസ്ഡ് എക്‌സ് പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ട്രക്ക് കിയ വിപണിയിലെത്തിക്കുക. സി-ആകൃതിയിലുള്ള ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാണ് മുൻവശത്തെ സവിശേഷത.
കിയയുടെ ഫ്രീക്വൻസി സെലക്ടീവ് ഡാംപർ കൺട്രോൾ, ഹൈഡ്രോളിക് റീബൗണ്ട് സ്റ്റോപ്പ് ടെക്‌നുകൾ എന്നിവ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ സസ്പെൻഷൻ സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ പ്രധാന ഓഫ്-റോഡ് ഫീച്ചറുകൾ. 12.3 ഇഞ്ച് ഇൻസ്ട്രുമെൻ്റ് കൺസോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, അഞ്ച് ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ ഡിസ്‌പ്ലേ, 8 സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ, സെൻ്റർ കൺസോളിലെ ഫോൾഡിംഗ് ടേബിൾ, റീസൈക്കിൾ ചെയ്ത പിഇടി ഫാബ്രിക്, ബയോ PU സിന്തറ്റിക് ലെതർ അപ്ഹോൾസ്റ്ററി, റിക്ലിനബിൾ റിയർ സീറ്റുകൾ, ഇലുമിനേറ്റഡ് റിയർ ബെഡ്, സ്ലൈഡിംഗ് കാർഗോ ഫ്ലോർ എന്നിവയാണ് ഇന്റീരിയറിൽ ഭംഗി നൽകുന്നത്.
2.5 ലിറ്റർ പെട്രോൾ , 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് പിക്കപ്പ് ട്രക്കിന് കരുത്തേകുക. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാകും പെട്രോൾ മോഡൽ എത്തുക. എന്നാൽ ഡീസൽ 8 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും ലഭിക്കും. ടാസ്മാൻ പെട്രോൾ മോഡലുകൾക്ക് 0 മുതൽ 100 കിലോമീറ്റർ വരെ വേഗത വെറും 8.5 സെക്കൻഡിൽ കൈവരിക്കാൻ കഴിയും.
Be the first to comment