കിടങ്ങൂർ പഞ്ചായത്ത്; മൂന്ന് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തു പി ജെ ജോസഫ്

കോട്ടയം: കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് അംഗങ്ങൾക്കെതിരെ നടപടി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ മൂന്ന് പേരെയാണ് പാർട്ടി ചെയർമാൻ പിജെ ജോസഫ് സസ്പെന്റ് ചെയ്തത്. 

രാവിലെ യുഡിഎഫ് അംഗമായ തോമസ് മാളിയേക്കലിനെ ബിജെപി പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് യുഡിഎഫ് അംഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. ബിജെപി അംഗം രശ്മി രാജേഷ് എട്ട് വോട്ടുകളോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ ഉണ്ടായ രാഷ്ട്രീയ നീക്കം പാർട്ടി നേതൃത്വത്തിനെയും മുന്നണി നേതൃത്വത്തെയും പ്രതിരോധത്തിലാക്കി.

കിടങ്ങൂരിൽ ബിജെപി സഖ്യം പാർട്ടി സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് പിജെ ജോസഫ് പറഞ്ഞു. പ്രാദേശിക തലത്തിൽ മാത്രമുള്ള ധാരണയെന്നും ഇത് തിരുത്താൻ  നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി ക്കൊപ്പം ഭരിക്കില്ലെന്നായിരുന്നു പിജെ ജോസഫിന്റെ നിലപാട്. എന്നാൽ രാജിവെക്കാനുള്ള നിർദ്ദേശം പഞ്ചായത്ത് അംഗങ്ങൾ നിരാകരിച്ചതായാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*