കീം 2024: ഒന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2024 ലെ എൻജിനിയറിങ് /ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ട താത്ക്കാലിക കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.www.cee.kerala.gov.in ൽ പ്രവേശിച്ച് വിദ്യാർഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.

ജൂലൈ 29 മുതൽ ഓഗസ്റ്റ് 5 വൈകിട്ട് അഞ്ചുവരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് KEAM 2024 – Candidate Portal-ലെ ‘Provisional Allotment List’ എന്ന Menu ക്ലിക്ക് ചെയ്ത് Provisional Allotment List കാണാം.

താത്ക്കാലിക അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ- മെയിൽ മുഖേന ഓഗസ്റ്റ് 8ന് രാവിലെ 11 മണിക്കുള്ളിൽ അറിയിക്കാം. പരാതികൾ പരിഹരിച്ച് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ഓഗസ്റ്റ് 8ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Be the first to comment

Leave a Reply

Your email address will not be published.


*