മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രാൻസിലെ പാരീസ് ഗ്രെവിൻ മ്യൂസിയം. താരത്തിന്റെ പേരിൽ മ്യൂസിയം സ്വർണ നാണയങ്ങൾ പുറത്തിറക്കി. ഓഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണ് പാരീസ് ഗ്രെവിൻ മ്യൂസിയം. യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, തായ്‌ലൻഡ്, ഇന്ത്യ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.
Be the first to comment