കാത്തിരിപ്പിനൊടുവില്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി കിംഗ് കോഹ്ലി

അഹമ്മദാബാദ്: ബോർഡർ-ഗവാസ്‌കർ ട്രോഫി മറ്റൊരു അവിസ്‌മരണീയ തിരിച്ചുവരവിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാട് കോഹ്‌ലി ടെസ്‌റ്റിൽ തന്റെ സെഞ്ചുറി കണ്ടെത്തിയതിന് അഹമ്മദാബാദ് വേദിയായപ്പോൾ ഇന്ത്യയ്ക്ക് അത് തിരിച്ചുവരവിനുള്ള സാധ്യതകൾ തുറന്നിടുകയാണ്. 

തന്റെ ടെസ്‌റ്റ് കരിയറിലെ 28ആം സെഞ്ചുറി കോഹ്‌ലി നേടിയത് ഇന്ത്യ ഏറ്റവും അധികം ആഗ്രഹിച്ച, അനിവാര്യമായ മത്സരത്തിലാണ് എന്നതും ഈ നേട്ടത്തിന്റെ മഹത്വമേറ്റുന്നു. 10 വർഷത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ കോഹ്‌ലിയുടെ ആദ്യ ഹോം ടെസ്‌റ്റ് സെഞ്ചുറിയാണിത്. 

2019 നവംബര്‍ 22ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദശേിനെതിരെ ആയിരുന്നു കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി. അന്ന് 136 റണ്‍സടിച്ചശേഷം കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 79 റണ്‍സടിച്ചതായിരുന്നു പിന്നീട് കോലിയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍. ബംഗ്ലാദേശിനെതിരെ സെഞ്ചുറി അടിച്ചശേഷം 41 ഇന്നിംഗ്സുകള്‍ക്കും 1205 ദിവസത്തിനും ശേഷമാണ് കോലി ടെസ്റ്റില്‍ വീണ്ടും മൂന്നക്കം തൊട്ടത്.

ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ 443/5. 125 റൺസുമായി കോഹ്ലിയും, 21 റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിലുള്ളത്. 

Be the first to comment

Leave a Reply

Your email address will not be published.


*