ഇന്ന് ലോകത്ത് ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് ‘കിവി’ യെ കണക്കാക്കുന്നത്. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്.
വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന ഉറവിടമാണ് കിവിപ്പഴം. ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റായും വിറ്റാമിന്‍ സി പ്രവര്‍ത്തിക്കുന്നതിനാല്‍ ചര്‍മ്മത്തിനും മുടിക്കും ഇവ ഗുണം ചെയ്യും.
കിവിയിലെ വിറ്റാമിന്‍ ഇ കൊളസ്ട്രോള്‍ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന നാരുകളാല്‍ സമ്പുഷ്ടമാണ് കിവിപ്പഴം. ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിലെ പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്ന എന്‍സൈം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം പോലുളള പ്രശ്നം അകറ്റുന്നതിന് സഹായിക്കും. കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടല്‍, വന്‍കുടല്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ തടയുന്നതിന് സഹായിക്കുന്നു.
കൂടാതെ കിവി പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കിവിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചർമ്മത്തിൻ്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാകുന്നു.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിവി പഴം. ഇത് ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു.
Be the first to comment