കോട്ടയം: പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിവേദനം നല്കി.
എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ ജാഥയോടനുബന്ധിച്ച് പൗര പ്രതിനിധികളുമായുള്ള സംവാദം നടന്ന തലയോലപ്പറമ്പ് പവിത്രം ആർക്കേഡിൽ വച്ചാണ് നിവേദനം കൈമാറിയത്. കെ ജെ യു സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ്, ജില്ലാ പ്രസിഡൻ്റ് പി ബി തമ്പി, സെക്രട്ടറി രാജു കുടിലിൽ , ജില്ലാ ജോയിൻ്റ് സെക്രട്ടറി സന്തോഷ് ശർമ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൾ ആപ്പാഞ്ചിറ, കെ ജെ യു സോഷ്യൽ മീഡിയ സെൽ അംഗം സുമേഷ് വൈക്കം, വൈക്കം പ്രസ് ക്ലബ് അംഗങ്ങളായ സുഭാഷ് ഗോപി, കെ. ജയകുമാർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
എല്ലാ ജില്ലകളിൽ നിന്നും കെ ജെ യുവിൻ്റെ നിവേദനം ലഭിച്ചെന്നും പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Be the first to comment