
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഭാര്യയും എംഎല്‍എയുമായ കെ കെ രമ. ഹൈക്കോടതി തീരുമാനം നല്ല വിധിയെന്നായിരുന്നു കെ കെ രമയുടെ പ്രതികരണം. അഭിപ്രായ വ്യത്യാസത്തിനെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്നതിനുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതിയുടെ തീരുമാനം എന്നും കെ കെ രമ പ്രതികരിച്ചു.
അതേസമയം, വിധിയെ സ്വാഗതം ചെയ്യുമ്പോഴും ടിപി വധക്കേസുമായി ബന്ധപ്പെട്ട് തിരശ്ശീലയ്ക്ക് പിന്നിലുള്ളവര്‍ പുറത്തുവരേണ്ടതുണ്ടെന്ന് ആര്‍എംപി നേതൃത്വം പ്രതികരിച്ചു. തെളിവില്ലെന്നതിന്റെ പേരില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ആര്‍എംപി നേതാവ് എന്‍ വേണു പ്രതികരിച്ചു. വിധി പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയ്ക്ക് പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.
Be the first to comment