സർക്കാർ വാഹനങ്ങൾക്ക് കെ എൽ 99; പ്രത്യേക നമ്പർ സീരിസ് അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. ബുധനാഴ്ച ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. സർക്കാർ വാഹനങ്ങളുടെ ദുരുപയോ​ഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത്. കെഎസ്ആർടിസി ദേശസാത്കൃതവിഭാ​ഗത്തിന് കെ എൽ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും.

കെ എൽ 99-എ സംസ്ഥാന സർക്കാരുകൾക്കും, കെ എൽ 99-ബി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കെ എൽ 99-സി തദ്ദേശ സ്ഥാപനങ്ങൾക്കും, കെ എൽ 99-ഡി പൊതുമേഖല സ്ഥാപനങ്ങൾക്കും നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*